Tuesday 26 July 2011

സ്വപ്‌നങ്ങൾക്ക് മരണമുണ്ടോ?

പണ്ട്, കുളക്കടവിൽ കുളിക്കുമ്പോൾ എന്നോട് ഇക്കാക്ക ചോദിച്ചു, നീ ടി.വിയുടെ  മുന്നിൽ തന്നെ ആണല്ലോ? എന്നാലും പഠനത്തിൽ  നീ തന്നെയാണല്ലോ മുന്നിൽ.? എനിക്കറിയില്ലായിരുന്നു എന്ത് കൊണ്ട് എന്ന്? അന്ന്  വാർത്തകളിലും ക്വിസ് പ്രോഗ്രാമുകളിലുമായിരുന്നു ഏറെനേരം ടി.വിക്കു മുമ്പിൽ ഞാൻ കാണപ്പെട്ടത്. ഇന്നു ടി,വി തന്നെ കാണൽ കുറവാണ്. ആ കാഴ്ച്ചകളിലിൽ എന്റെ മനസ്സിലേക്ക് ഒരു സ്വപ്‌നം കുടിയേറിപാർത്തിരുന്നു. ഞാൻ അറിഞ്ഞിട്ടും എന്ത് കൊണ്ടോ അവഗണനകൾ നേരിട്ടു. ആരെങ്കിലും വരുമെന്ന് പ്രത്യാശിച്ചിരുന്ന സ്വപ്‌നം, പതുക്കെ, പതുക്കെ മാറോല കെട്ടികിടന്ന് തിരിച്ചറിയാതെ ആയി. എവിടെയുള്ളതിനെയും സൂക്ഷ്മം നീരിക്ഷിച്ചിരുന്ന ഞാൻ " ഒരു വില്ലേജ് ഓഫീസറാക്കും" എന്ന് ആരോ തമാശരൂപത്തിൽ പറഞ്ഞിരുന്നത്രെ. പലപ്പോഴായി ഒരു നല്ല പ്രഭാതത്തിന്റെ തണുപ്പ് പ്രതീക്ഷിച്ച് പഴയ സ്വപ്‌നവീട്ടിൽ പോയിനോക്കും, അപ്പോഴേക്ക് ആരോ വഴിയിൽ നിന്ന് വിളിച്ച് എന്നെ വിണ്ടും ദൂരെ കൊണ്ടുപോകുന്നതായിരുന്നു. വസന്തകാലമായിരുന്നു എനിക്ക് , പൂപ്പൽ വന്നുകൂടിയ സുന്ദരമായിരുന്ന വീടിലെ താമസം. ഞാൻ താമസിച്ചിട്ടില്ലെങ്കിലും സ്വപ്നത്തിലും ആഗ്രഹത്തിലും ദൂരെക്കു നോക്കി ഞാൻ കുറെ നാളുകൾ മുന്നോട്ട് നീക്കിവെച്ച്  ദുർബലനായ കാവൽക്കാരനായി നിന്നു. ആർത്തിയുടെയോ അത്യാഗ്രഹത്തിന്റെയോ തസ്കരന്മാർ(ഞാൻ) ഉറക്കം നടിച്ച നേരത്ത് എന്നിൽ നിന്നും സ്വപ്‌നത്തെ മോഷ്‌ടിച്ചു. 

സകൂൾ ജീവിതത്തിന്റെ ആദ്യവഴികൾ ഉയർന്നമാർക്കോടെ(?) വിജയിച്ചനേരത്ത് ആരും പറഞ്ഞു നടക്കുന്ന സയൻസ് എന്ന് ദുര്യാർത്തി തസ്കരവേഷത്തിൽ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇടവഴികളിലൂടെ വിജയത്തിന്റെ സന്തോഷം നിറഞ്ഞ നിമിഷത്തിൽ നടന്നുപോകുമ്പോൾ ഞാൻ എന്റെ കൂട്ടുക്കാരനോട് പറഞ്ഞ ഹ്യൂമാനിറ്റിസ് എന്ന  തുടർച്ചയെ, പിന്നെ ആരാണ് എന്നിൽ മാറ്റി കളഞ്ഞത്? ഞാൻ തന്നെ.

ശാസ്ത്രത്തിന്റെ വിഡ്ഡിത്തങ്ങൾ(എനിക്ക്) (തിയറികളും കണക്കുകൂട്ടലും) എന്നെ ഒരുപാട് വെള്ളം കുടിപ്പിച്ചു. ഞാൻ വെള്ളം കുടിച്ചതെ ഇല്ല. ദാഹം കൊണ്ട് കുടിക്കുവാൻ പോകുമ്പോൾ വെള്ളം കഴിഞ്ഞ അവസ്ഥ. മരുഭൂമിയിൽ അകപ്പെട്ട എനിക്ക് ഒരു മരുപച്ച കാണുവാൻ വേണ്ടീ ഒന്ന് ഒന്നര ഓട്ടം ഓടി. അപ്പോഴും ആരോ പറഞ്ഞു:" ഇക്കര നിൽക്കുമ്പോൾ അക്കര പച്ച" . ആ വാക്കിൽ വീണു ഞാൻ. വീണയിടതു നിന്ന് ഉരുട്ടുകളിച്ചു അവസാനം കരകയറി ഫസ്റ്റ് ക്ലാസോടെ.

മനസ്സിന്റെ ദുരാഗ്രഹങ്ങൾ വീണ്ടൂം പൊട്ടിമുളക്കുവാൻ തുടങ്ങി, വൈറ്റ് കോളറുകൾ എന്റെ കറുത്ത മനസ്സ് കാണാദൂരത്ത് കണ്ട് കൊണ്ടെയിരുന്നു. അതിനു കൂട്ടായി വീടുക്കാരും നാട്ടുക്കാരും. എന്നെ തള്ളിപറഞ്ഞു അയച്ച് എന്ന് പറയില്ല. ചുമ്മാ തള്ളികയറി എന്നെ പറയൂ.. അതും വലിയൊരു മലയുടെ മുകളിൽ, ദൂരെക്കു നോക്കിയപ്പോൾ സുന്ദരമായ തടാകവും ചുറ്റും പ്രകാശപൂരിതമായ പട്ടണവും. അവിടെ എത്താൻ മൈലുകളോം സഞ്ചരിക്കണമെന്ന കാര്യം മറന്നിരുന്നു. മടിയൻ മല ചുമക്കും എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്ന തരത്തിൽ മലക്കു മേലെ അപ്പോഴെ വന്നുപോയ നക്ഷത്രത്തിന്റെ പ്രകാശത്തിളക്കം ആസ്വദിച്ചു അവിടെ ഇരുന്നു നല്ലൊരു ഉറക്കം ഉറങ്ങി എഴുന്നേറ്റപ്പോൾ വീടുക്കാരും നാട്ടുക്കാരും എന്നിൽ സൂര്യനോളം പ്രതീക്ഷകൾ ശോഭിച്ചിരുന്നു. വാസ്തവത്തിൽ എന്നിലെ സൂര്യൻ അസ്തമിച്ച കാര്യം അറിയില്ലായിരുന്നു ആർക്കും. മുമ്പിൽ ഇരുട്ട് ഉണ്ടെന്ന് ഞാൻ പറഞ്ഞ് കൊടുത്തില്ല. 

ഓരോ അസ്തമയത്തിനും ഉദയത്തിനു ഇടക്ക് പണ്ട് മനസ്സിൽ കുടിയേറിപാർത്ത സ്വപ്നത്തിലേക്കുള്ള വഴികൾ കാണാമായിരുന്നു. ഒരിക്കൽ സൂര്യനസ്‌തമിച്ചതിനു ശേഷമുള്ള ഒരുദിനത്തിൽ സ്വപ്‌നത്തിലേക്കുള്ള വഴിയിൽ ഒരു കിലോമിറ്ററോളം സഞ്ചരിച്ചു, വഴികളിലെ പുതുമായ്ർന്ന കാഴ്ച്ചകൾ പരിച്ചയപ്പെടുന്നതിനിടയിൽ വീണ്ടും ആരൊ (ഞാൻ) തിരികെ വിളിച്ചു.

ആ വിളിയിൽ പലരും പറഞ്ഞു " നീ തിരികെ വന്നത് നന്നായി, നിനക്ക് പ്രൊഫ്‌ഷണൽ കോളെജിൽ പടിക്കാമല്ലോ?"  സ്വപ്‌നത്തിൽ നിന്നു തിരികെ നടന്നപ്പോൾ പുതിയ ഒരു സ്വപ്‌നം ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു. വേറെ പടിക്കൽ എത്തിനിൽക്കുന്ന ഞാൻ വർഷങ്ങൾ പോകുന്നത് അറിഞ്ഞിട്ടും അവിടെ തന്നെ നിന്നു, എന്തെങ്കിലും നന്മ ഉണ്ടാകുമെന്ന വിചാരത്തിൽ. വന്നുപ്പെട്ട കൂട്ടവും ഒരുപാട് സ്വപ്‌നങ്ങൾ തലയിലേറ്റി നടക്കുന്നവർ, ഇപ്പോൾ ആ ഭാരം എവിടെ ഇറക്കിവെക്കുമെന്ന വ്യാധിയിൽ. നാട്ടുക്കാരും വീടുക്കാരും തീരുമാനിക്കുന്ന നമ്മൾ (ഞാൻ) ഇല്ലാതാക്കുന്ന കാഴ്ച്ചയായിരുന്നു ഓരോ കലണ്ടറുകളുടെ ചിത്രം മാറുമ്പോൾ.

വീണ്ടും സ്വപ്നം, ആരോ ( ഞാൻ) എന്നോട് രഹസ്യമായി ആറാം ക്ലാസിൽ അഭ്യസിക്കുമ്പോൾ പറഞ്ഞു തന്ന സ്വപ്നം , മരണപ്പെട്ടുകൊണ്ടിരിക്കുന്നു.


ഞാൻ എന്റെ സ്വപ്‌നത്തിൽ (യഥാർത്ഥ്യത്തിൽ) കൂടെ ഇരുന്നുട്ടേ?

11 comments:

  1. കഥ നല്ലത്
    സ്വപനം നല്ലത്
    കാരണം ജിവിതം അതാണ്

    ReplyDelete
  2. സ്വപ്നവും യാഥാര്‍ഥ്യവും ചേര്‍ന്നതാണല്ലോ ജീവിതം.

    ReplyDelete
  3. ആകാശത്തോളം സ്വപ്നം കാണൂ.. കുന്നോളം കിട്ടും.. :) ആശംസകള്‍..

    ReplyDelete
  4. എന്റെ സ്വപ്‌നങ്ങളൊന്നും സഫലമായിട്ടില്ല...
    എന്നും നിരാശകളായിരുന്നു സമ്മാനിച്ചിരുന്നത്

    ReplyDelete
  5. നക്ഷത്രങ്ങളെ സ്വപ്നം കണ്ടാലേ ഒരു കുഞ്ഞുമിന്നാമിന്നിയെ എങ്കിലും സ്വന്തമാക്കാന്‍ കഴിയൂ.
    സ്വപ്നം കാണാന്‍ കഴിയുന്നിടത്തോളം നമുക്ക് ജീവിതം ഉണ്ടാവും. നല്ല സ്വപ്‌നങ്ങള്‍... മറക്കാതിരിക്കുക എന്നത് ഒരനുഗ്രഹവും.

    ReplyDelete
  6. സ്വപ്നങ്ങള്‍ ക്ക് മരണമുണ്ടോ ? എവിടെ മരണം ..ധൈര്യമായി സ്വപ്നം കാണൂന്നെ ...പേടി സ്വപനം ഇഷ്ടമാണെങ്കില്‍ എന്നെ ഓര്‍ത്തോ ..മനസ്സമാധാനം എപ്പോള്‍ പോയി എന്ന് ചോദിച്ചാല്‍ മതി ...

    ReplyDelete
  7. സ്വപ്നം ആഗ്രഹം ഇതെല്ലാം മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ആണ്
    അതില്ലതയാല്‍ മനസ്സ് മരിച്ചു എന്ന് വേണം കണക്കാക്കാന്‍

    ReplyDelete
  8. കൊമ്പന്‍ വളരെ വൃത്തിയായി പറഞ്ഞിരിക്കുന്നു. അതുതന്നെയാണ് എന്‍റെയും അഭിപ്രായം.

    ReplyDelete
  9. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് സ്വപനം ​

    ReplyDelete