Wednesday, 20 July 2011

ഇന്ന് ഒരു ദിനം

ഒരു ദിനത്തെ കുറിച്ച് ഏതെങ്കിലുമൊക്കെ എഴുതണമല്ലോ..... ഇന്നലെ പറ്റി ഓർത്തിട്ടുക്കുവാൻ എന്റെ കൈകളിൽ ഒന്നു തന്നെ ഇല്ല..... പണ്ടെ മറവിക്കാരനാണു, അപ്പോ നാളെയെ കുറിച്ചോ.. എന്റമ്മോ, ആലോച്ചിക്കുവാൻ കൂടി വയ്യാ. എന്തായിരിക്കും ജയിക്കോ, നടക്കോ, കിട്ടുമോ എന്നൊക്കെ ആധി ആയിരിക്കും മനസ്സിൽ തളംകെട്ടി നിലക്കുക പിന്നെ. അത് കൊണ്ട് ഒന്നും തന്നെ നാളെ പ്രവചിച്ച് കുറിക്കുന്നില്ല. എന്നാൽ ആകെ ഉള്ളത് ഇന്ന് മാത്രം . ഇരുപതിനാലു മണീക്കുർ അല്ലെ. ഒന്ന് ആലോചിച്ച് നോക്ക് ഈ മണീക്കുർ ഒരാളെ വെയ്റ്റ് ചെയ്തു നിൽക്കുവാൻ പറഞ്ഞാൽ എങ്ങനെ ഉണ്ടാക്കും. ഒരു വർഷം പോലെയിരിക്കും. അല്ലെങ്കിൽ ചടപ്പിക്കുന്ന ഒരു ക്ലാസിൽ ഇരുന്നാലുള്ള അവസ്ഥ. അല്ലാഹാ പറയെ വേണ്ട, കാത്തിരിക്കുകയാണെങ്കിൽ ചുമ്മാ പാട്ട് കേട്ടിരിക്കാമല്ലോ,, ഈ ക്ലാസിൽ എന്തു ചെയ്യും??? ചില വിരുതർ പാട്ടൊക്കെ കേൾക്കും , അതു വേറെ കേസ്. നമ്മൾ എന്താ പറഞ്ഞു വന്നത്. ഇന്നിനെ കുറിച്ച് അല്ലേ........


സത്യത്തിൽ എന്താണ് ഇന്ന്.?? രാത്രി നട്ടപാതിരാ മുതൽ ഇന്നായില്ലേ? ഇന്നു എന്നു അറിയുന്നത് തന്നെ ഒരു ദിനത്തിന്റെ കാൽഭാഗം കഴിഞ്ഞിട്ടാണ്. എന്നിട്ടും നമുക്ക് മടി എന്നു എഴുന്നേൽക്കാൻ.... നമുക്ക് അല്ല.. എനിക്ക്!! . അങ്ങനെ നേരം വെളുപ്പിച്ചപ്പോൾ, ഞാൻ വെളിപ്പിച്ചതൊന്നുമല്ല.. അത് ഇങ്ങനെ പടച്ചോന്റെ ഖുദരതു കൊണ്ട് നേരം ക്ലോക്കിൽ കറങ്ങി കൊണ്ടിരിക്കുന്നു. ഇനി ക്ലോക്ക് ഇല്ലെങ്കിലും അത് അതിന്റെ പണി തുടർന്നിരിക്കും. സോറി, എവിടെ പറഞ്ഞു നിർത്തിയത്. ഞാനെ പഴയ പോസ്റ്റിൽ ആരെങ്കിലും വല്യ അനുമോദം നൽകിയോ എന്ന് അറിയാൻ ഒന്നു പോയിനോക്കിയതാണ്.

അങ്ങനെ പകലായി, പകൽ പോലെ സത്യം ഞാൻ കട്ടിലിൽ തന്നെയാണ്. ഇതൊക്കെ മാറ്റിയെടുക്കാൻ കഴിയിട്ടെ. പടച്ചോൻ പടച്ചൊന്റെ പണി നേരാവണ്ണം ചെയ്യുന്ന്ട്. ഞാനാണ് മോശക്കാരൻ. എന്നാലും ഞാൻ, ഞാൻ തന്നെയാണ്. അതിൽ വെല്ലുവിളിക്കാൻ ആരും ആയിട്ടില്ല. കാരണം എന്റെ അതെ ഫിഗർപ്രിന്റൂള്ള ഒരുത്തനെ കാണിച്ചു താനാല്ലേ എനിക്ക് അവൻ സമമാക്കുകയുള്ളു.  യെസ്. ഐ ആം ഐ. :)

ഇന്നു ഞാൻ ആരായിരുന്നു എന്നത് പറയാനാണ് എഴുതു തുടങ്ങിയത്. വിണ്ടും ആരോ ചാറ്റിങ്ങ് വന്നിരിക്കുന്നു.. ഓരോ ശല്യങ്ങൾ എന്നു പറയാൻ ഓകുമോ? ഇല്ലലോ, അവർക്കു ഞാൻ വേണ്ടപ്പെട്ടവനായത് കൊണ്ടല്ലേ, എന്നെയുമായി സൊല്ലാൻ വന്നത്.  അവന്റെ ഫോട്ടോ അയച്ചു കൊടുക്കുവാൻ.. അത് ജീമെയിൽ ഇട്ടുകൊടുത്തുണ്ട്, നെറ്റ് വളരെ ക്ഷമയുള്ളത് കൊണ്ട് കുറെ കഴിഞ്ഞ് സെന്റാക്കും. അപ്പോ, ഇന്നത്തെ പ്രധാന സംഭവം ഞാൻ  ഒരു ബ്ലോഗറായി. ഇനി എനിക്ക് ബൂലോകത്തും കിടന്നും ഇരുന്നും നടന്നും വിലസാമല്ലോ? ഞാൻ എന്നെ പറ്റി മാത്രമെ എഴുതൂ.... കാരണം ഞാൻ ഒന്നെ ഉള്ളു.

ഒരിക്കെ ഒരു പരിപാടി പങ്കെടുക്കുവാൻ വേണ്ടി ഒരു സ്ഥലത്ത് പോയപ്പോൾ , ഒരു അമേരിക്കൻ മലയാളി സായിപ്പ്, മലയാളത്തിൽ നല്ലോണം കത്തിവെച്ചുകൊൺറ്റിരിക്കുന്നു. പരിപാടി തുടങ്ങാൻ  മണിക്കുറുകൾ വൈകിയിരിക്കുന്നു, അദ്ദേഹത്തിനു യാതൊരു മുഷിപ്പുമില്ല എന്നത് ഒരു വസ്തുത. ഒരു നല്ല കാര്യം ."നിങ്ങൾ ചുമ്മാ ഇരുന്നു ബോറടിക്കാതെയിരിക്കുവാൻ വേണ്ടിയാണ് പ്രൊഗ്രം കോർഡിനേറ്റർ എന്നെ നേരത്തെ ഇവിടെ എത്തിച്ചത് " എന്നു അദ്ദേഹം ഞങ്ങളോട് തമാശ രൂപേണേ പറഞ്ഞു തന്നു. തന്നെ കുറിച്ചായിരുന്നു അവർ കൂടുതൽ നേരം സംസാരിച്ചത്. താൻ ചെയ്തു വെച്ച നല്ല കാര്യങ്ങൾ..... അങ്ങനെ കുറെ കാര്യങ്ങൾ... തന്നെ കുറിച്ചു പറയുന്നതിനെ കുറിച്ച് അവർ തന്നെ അതിനു ഒരു നിലപാട് പറഞ്ഞു: നമ്മൾ മറ്റുള്ളവരുടെ ചരിത്രം പഠിച്ചു വളർന്നു. ഇന്നു നമുക്ക് ആരെയും പറ്റി പറയാൻ ഇല്ല.  ജീവിക്കുന്ന റോൾ മോഡലുകൾ കുറവാണ്. അതു കൊണ്ട് തന്നെ നമ്മൾ തന്നെ നമ്മുടെ റോൾ മോഡലുകളാവുക എന്ന ഉപദേശം നൽകി. അഹങ്കാരത്തോടെ അല്ല, ഒരു നന്മ അത്രമാത്രം. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. ധനം മാഗസിൻ എണ്ണപ്പെട്ട നൂറും പ്രവാസി സംരംഭകരിൽ ഒരാളാണ് ആ വ്യക്തിത്വം. നമ്മെ കുറിച്ച് നല്ലത് പറയാൻ നമ്മളെങ്കിലും ഉണ്ടാകട്ടെ... ആത്മവിശ്വാസത്തോടെ.. എന്നാൽ അല്ലെ മറ്റുള്ളവർക്ക് ആത്മവിശ്വാസത്തോടെ നമ്മെ കുറിച്ചു നല്ലത്  പറയാൻ കഴിയൂ.

ഐ ആം ഓകെ....... യൂ ആർ ഓക്കെ........ എന്ന പോളിസി ഉപയോഗിക്കുക.


രാവും കഴിഞ്ഞ് രാവിലെയും പിന്നിട് ഉച്ചയ്യോടെ ആദ്യ പോസ്റ്റ് പുറത്തിറങ്ങി.. നിങ്ങൾ എല്ലാവരും കണ്ടിട്ടു ഉണ്ടാക്കുമോ? അറിയില്ല... കുറച്ചുപേരൊക്കെ വായിച്ചിരിക്കുന്നു. സന്തോഷം. വൈകുന്നേരം വരെ വീട്ടിൽ തന്നെ. മനസ്സിനെ ശുദ്ധീകരിക്കുവാനും ശരീരത്തിലെ തലക്കു ഭാരമായി നിൽക്കുന്ന മുടികളെ മുറിച്ചു മാറ്റുവാനു വേണ്ടി നഗരത്തിലേക്കിറങ്ങി, പരിസ്ഥിതിയെ പറ്റി പലരും എഴുതും പ്രസംഗിക്കും , ഞാൻ ആസ്വദിക്കും. മഴയെ നല്ലോണം കണ്ട് നടന്ന്  വൈകുന്നേരം സായം സന്ധ്യയെ സമ്പുഷ്ടമാകി. കൂടെ പുതുതായി തുറന്ന ആഗോളവൽകരണത്തിന്റെ ഭാഗമായി വന്ന് കോഫി കഫേയിൽ കയറി മെഷീൻ വഴി ഉണ്ടാകിയ കോഫിയും നുകർന്നു  ഇന്നത്തെ രാവിനെ വരവേൽറ്റു.


രാത്രിയുടെ ഇരുട്ടിൽ ഈ പോസ്റ്റ് വെളിച്ചം കണ്ടത് എങ്ങനെ? നിങ്ങൾ കണ്ടാൽ എങ്ങനെ പ്രതികരിക്കും? എല്ലാം മനുഷ്യൻ കണ്ടുപിടിച്ചത് കൊണ്ട് അല്ലേ?


ഞാൻ ഇനിയും എന്റെ സമയം കളയുന്നില്ല.. നിങ്ങളൂടെയും...


നാളെ ഒരു ദിനവുമായി വരും...  ശുഭരാത്രി

18 comments:

  1. ശുഭദിനമായിരുന്ന്നു എന്നു പ്രതീക്ഷീക്കുന്നു... വായന ദിനത്തെ അലങ്കോലമാക്കിയില്ല എന്നു പ്രതീക്ഷീക്കുന്നു

    ReplyDelete
  2. സത്യത്തില്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആദ്യം തമാശ തോന്നിയെങ്കിലും ഇതില്‍ ഗൌരവമായ ചില വീക്ഷണങ്ങള്‍ ഉണ്ടല്ലോ എന്ന് തോന്നി. ഞാന്‍ ഇത് വരെ എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല . മറ്റുള്ളവരെ കുറിച്ച് ആണ് ചിന്തിച്ചത് ! ഇനി എനിക്ക് എന്നെ കുറിച്ച് ഒന്ന് ചിന്തിക്കണം .Who am I?
    ഇനി ഓരു ചോദ്യം ചോദിച്ചോട്ടെ -WHO ARE YOU?

    ReplyDelete
  3. ഞാൻ തന്നെ...

    ReplyDelete
  4. അക്ഷരത്തെറ്റുകള്‍ കണ്ടെത്തി തിരുത്തൂ ..

    ReplyDelete
  5. ശ്രമിക്കാം...... ചൂണ്ടികാട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു!!

    ReplyDelete
  6. ആശംസകള്‍ നേരുന്നു.. ശുഭദിനം..

    ReplyDelete
  7. ആശംസകള്‍ നേരുന്നു . ഇനിയും നല്ല സൃഷ്ട്ടികള്‍ ഉണ്ടാവട്ടെ ..

    ReplyDelete
  8. വന്നതിൽ സന്തോഷം...ഇനിയും വരിക

    ReplyDelete
  9. ആശംസകള്‍ നേരുന്നു...

    ReplyDelete
  10. ആശംസകൾ. ഇതിൽ ചില വലിയ കാര്യങ്ങളൊക്കെ ഒളിഞ്ഞിരിപ്പുണ്ട്.

    ReplyDelete
  11. ചീരാമുളകിന്റെ ബ്ലോഗിൽ ഒന്നും കാണുന്നില്ലോ......?

    ReplyDelete
  12. നന്ദി...അപ്പോ എഴുതാം,,,,,

    ReplyDelete
  13. എഴുതുക വീണ്ടും വീണ്ടും എഴുതുക, ആശംസകള്‍...

    ReplyDelete