ആദ്യ കാലത്തൊക്കെ മദ്യത്തെയും അത് കുടിക്കുന്നവരെയും ഞാന്‍ വെറുത്തിരുന്നു. ഇപ്പൊഴും മദ്യത്തെ വെറുക്കുന്നു പക്ഷെ മദ്യപാനികളെ വെറുക്കാറില്ല; സഹതാപം ആണ് തോന്നുക... വാളിന് ഇങ്ങനെ ഒരു അര്‍ഥം ഉണ്ട് എന്ന് മനസ്സിലായത് കോളേജ് ജീവിതത്തില്‍ ആണ് :)
കിടന്ന കിടപ്പിനു (കിടന്നു കൊണ്ട് വില്‍ക്കുന്നതെങ്ങനെ ? നിന്ന നില്‍പ്പിനു എന്ന് ആവാമായിരുന്നു) കിടപ്പാടം വിറ്റു തുലച്ചു
ഇരുന്ന ഇരുപ്പിനു മൊത്തായം ????? (മോന്തായം ആണെന്ന് തോന്നുന്നു കവി ഉദ്ദേശിച്ചത് ) കുടിച്ചു തീർത്തു
നിന്ന നിൽപ്പിനു നാലുപേരെ തെറി വിളിച്ചു (പോയ പോക്കിന് എന്നായാല്‍ എന്താ കുഴപ്പം ?.നില്പ് ,ഇരുപ്പു ,പോക്ക് , വീഴ്ച എന്നിങ്ങനെ ക്രമവും കിട്ടും )
വീണ വീഴ്ച്ചക്കു വാളാൽ പൂക്കളം തീർത്തു ----------------------------------- ഇത്തരം കൊച്ചു കൊച്ചു പിഴവുകള്‍ തിരുത്തിയാല്‍ ഈ കവിത കുറച്ചു കൂടി കെട്ടുറപ്പ് ഉള്ളതാവില്ലേ
രമേശ് ഭായ്, കാരണം ഞാന്‍ പറയാം, കിടപ്പാടം വിറ്റുതുലയ്ക്കാന്‍ ആയാലും കിടക്കുന്ന കിടപ്പില്‍ നിന്ന് എണീറ്റുനില്‍ക്കാന്‍ കഴിയണ്ടേ ആശാന്? ആ പരുവത്തില്‍ ആയില്ലേ? അതുകൊണ്ടുതന്നെയാണ് ഇരുന്ന ഇരിപ്പിനുതന്നെ മോന്തായം കുടിച്ചുതീര്‍ത്തതും. ഒരുവിധം ഒന്ന് എണീറ്റ് നില്‍ക്കാറായപ്പോള്‍ തെറി വിളിച്ചു, ഒരു പോക്ക് പോകാനുള്ള ആരോഗ്യം അപ്പോഴും ഇല്ല. അങ്ങനെ നിന്നപ്പോഴാണ് ആടിയാടി പൊത്തോ...ന്നു താഴെ വീണത്. വാളും വച്ചു. ഇതിലും ഇല്ലേ ഒരു ക്രമം?
@@സോണി :എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത പരുവം ആണെങ്കില്‍ പിന്നെ എഴുന്നേറ്റു ഇരിക്കുന്നതെങ്ങനെ ?? ഇരിക്കാന്‍ ആയാലും നില്‍ക്കാന്‍ ആയാലും എഴുന്നേല്‍ ക്കണമല്ലോ !ആദ്യം നിന്ന് കൊണ്ടോ ഇരുന്നു കൊണ്ടോ കുടിച്ചാലേ പിന്നെ കിടന്നു പോകൂ .അത് കൊണ്ട് അയാള്‍ നിന്ന നില്‍പ്പില്‍ തന്നെ കിടപ്പാടം വിറ്റു തുല ച്ചു എന്ന് പറയുന്നത് തന്നെ യാണ് യോജ്യം .:)
രമേശ് ഭായ്, കവിത എപ്പോഴും വ്യാഖ്യാനങ്ങളുടെതാണ്. കയ്യില്‍ ഉണ്ടായിരുന്നതെടുത്ത് നിന്നും ഇരുന്നും കുടിച്ചിട്ട് കിടന്നപ്പോള്‍ പിന്നെയും കുടിക്കാന്‍ കിടപ്പാടം.... അങ്ങനെയും വ്യാഖ്യാനിച്ചുകൂടെ? എന്നുവച്ചാല്‍, അതിലേയ്ക്ക് മൂക്കറ്റം വീണപ്പോള്‍... എന്ന്. പോട്ടെ. ഇനി ഞാന്‍ തര്‍ക്കിക്കുന്നില്ല.
‘വാള്’ വയ്ക്കുക...തുടങ്ങിയ പദങ്ങൾകവിതയിൽ കൊണ്ട് വരാതിരിക്കുക..കവിതയെ ഗൌരവ മായി കാണുക...ഈ പ്രയോഗങ്ങളെ മിമിക്രിക്കാർക്ക് വിട്ട് കൊടുക്കുക.. അല്ലെങ്കിൽ ഹാസ്യലേഖനങ്ങൾക്ക് ഉപയോഗിക്കുക... തുടക്കക്കാരൻ എന്നറിഞ്ഞത് കൊണ്ട് മാത്രം പറഞ്ഞതാണ്... എല്ലാ ഭാവുകങ്ങളും..
ഒരു വൃത്തി കെട്ട കുടിയന്റെ രൂപം വൃത്തിയായ്യി വരച്ചു അഭിനന്ദനം
ReplyDeleteഅനുഭവമാണു ഗുരു.
ReplyDeleteനന്ദി.. കൊമ്പൻ സാറെ, ആദ്യ പ്രതികരണത്തിനു...
ReplyDeleteഅനുഭവങ്ങൾ തന്നെയാണ് ഗുരു ..ഒരു സംശയവുമില്ല അതിൽ, ലീനാസെ
ആദ്യ കാലത്തൊക്കെ മദ്യത്തെയും അത് കുടിക്കുന്നവരെയും ഞാന്‍ വെറുത്തിരുന്നു. ഇപ്പൊഴും മദ്യത്തെ വെറുക്കുന്നു പക്ഷെ മദ്യപാനികളെ വെറുക്കാറില്ല; സഹതാപം ആണ് തോന്നുക...
ReplyDeleteവാളിന് ഇങ്ങനെ ഒരു അര്‍ഥം ഉണ്ട് എന്ന് മനസ്സിലായത് കോളേജ് ജീവിതത്തില്‍ ആണ് :)
മദ്യപാനികളോട് സഹതാപം തന്നെ.
ReplyDeleteനമ്മുടെ കൂട്ടുകാരുകളിൽ , നാട്ടുകാരിൽ, എവിടെയും ഇതു തന്നെ...
കിടന്ന കിടപ്പിനു (കിടന്നു കൊണ്ട് വില്‍ക്കുന്നതെങ്ങനെ ? നിന്ന നില്‍പ്പിനു എന്ന് ആവാമായിരുന്നു)
ReplyDeleteകിടപ്പാടം
വിറ്റു തുലച്ചു
ഇരുന്ന ഇരുപ്പിനു
മൊത്തായം ????? (മോന്തായം ആണെന്ന് തോന്നുന്നു കവി ഉദ്ദേശിച്ചത് )
കുടിച്ചു തീർത്തു
നിന്ന നിൽപ്പിനു
നാലുപേരെ
തെറി വിളിച്ചു
(പോയ പോക്കിന് എന്നായാല്‍ എന്താ കുഴപ്പം ?.നില്പ് ,ഇരുപ്പു ,പോക്ക് , വീഴ്ച എന്നിങ്ങനെ ക്രമവും കിട്ടും )
വീണ വീഴ്ച്ചക്കു
വാളാൽ
പൂക്കളം തീർത്തു
-----------------------------------
ഇത്തരം കൊച്ചു കൊച്ചു പിഴവുകള്‍ തിരുത്തിയാല്‍ ഈ കവിത കുറച്ചു കൂടി കെട്ടുറപ്പ് ഉള്ളതാവില്ലേ
വളരെയധികം നന്ദി.......രമേശ് സാറിനു...
ReplyDeleteസാറിന്റെ അവലോകനങ്ങളാണ് എന്റെ പ്രചോദനം...
ഞാൻ തിരുത്താം...
തിരുത്തിയ കവിതക്കു കടപ്പാട് അറിയിക്കുകയും ചെയ്യുന്നു.
രമേശ് ഭായ്, കാരണം ഞാന്‍ പറയാം,
ReplyDeleteകിടപ്പാടം വിറ്റുതുലയ്ക്കാന്‍ ആയാലും കിടക്കുന്ന കിടപ്പില്‍ നിന്ന് എണീറ്റുനില്‍ക്കാന്‍ കഴിയണ്ടേ ആശാന്? ആ പരുവത്തില്‍ ആയില്ലേ?
അതുകൊണ്ടുതന്നെയാണ് ഇരുന്ന ഇരിപ്പിനുതന്നെ മോന്തായം കുടിച്ചുതീര്‍ത്തതും. ഒരുവിധം ഒന്ന് എണീറ്റ് നില്‍ക്കാറായപ്പോള്‍ തെറി വിളിച്ചു, ഒരു പോക്ക് പോകാനുള്ള ആരോഗ്യം അപ്പോഴും ഇല്ല. അങ്ങനെ നിന്നപ്പോഴാണ് ആടിയാടി പൊത്തോ...ന്നു താഴെ വീണത്. വാളും വച്ചു. ഇതിലും ഇല്ലേ ഒരു ക്രമം?
എന്തേ ഇങ്ങനെയും വ്യാഖ്യാനിച്ചുകൂടെ?
സുഹൃത്തേ, വ്യാഖ്യാനം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അതുകേട്ട് നിങ്ങള്‍ എഴുതിയതിനെയൊക്കെ മാറ്റാന്‍ നിന്നാല്‍ അതിനേ സമയം ഉണ്ടാവൂ. രമേശ് ഭായിയോടുള്ള ബഹുമാനം മനസ്സില്‍ സൂക്ഷിച്ചുതന്നെയാണ് പറയുന്നത്. എഴുതുമ്പോള്‍ ഉറപ്പിച്ച് എഴുതുക.
ReplyDeleteസോണിചേച്ചി , നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു...
ReplyDeleteഎന്റെതായ ശൈലിയിൽ എഴുതാൻ ശ്രമിക്കാം..പക്ഷെ ചില സാഹിത്യപരമായ പിഴവുകൾ നമ്മൾ തിരുത്തെട്ടെ
@@സോണി :എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത പരുവം ആണെങ്കില്‍ പിന്നെ എഴുന്നേറ്റു ഇരിക്കുന്നതെങ്ങനെ ?? ഇരിക്കാന്‍ ആയാലും നില്‍ക്കാന്‍ ആയാലും എഴുന്നേല്‍ ക്കണമല്ലോ !ആദ്യം നിന്ന് കൊണ്ടോ ഇരുന്നു കൊണ്ടോ കുടിച്ചാലേ പിന്നെ കിടന്നു പോകൂ .അത് കൊണ്ട് അയാള്‍ നിന്ന നില്‍പ്പില്‍ തന്നെ കിടപ്പാടം വിറ്റു തുല ച്ചു എന്ന് പറയുന്നത് തന്നെ യാണ് യോജ്യം .:)
ReplyDeleteപുകഴ്ത്തു പാട്ടുകളെക്കാള്‍ എഴുത്തുകാരന്റെ വളര്‍ച്ചയ്ക്കാവശ്യം സത്യസന്ധമായ അഭിപ്രായങ്ങള്‍ ആണ്.അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൂടുതല്‍ മിഴിവോടെ എഴുതുവാന്‍ സാധിക്കണം.ആശംസകള്‍....
ReplyDeleteപുകഴ്ത്തു പാട്ടുകളെക്കാൾ , എനിക്കും ഒരു ബ്ലോഗറിനും വേണ്ടത് സത്യസന്ധമായ വിലയിരുത്തലാണ്....... നന്ദി ഏല്ലാവർക്കും :)
ReplyDeleteനന്നായിട്ടുണ്ട് ആശംസകൾ.
ReplyDeleteനന്ദി..പൊന്മളക്കാരാ.. :)
ReplyDeleteയെസ്..ഐയാം..!!
ReplyDeleteഇതെപ്പോ പൊട്ടിമുളച്ചു..?അറിഞ്ഞില്ലാട്ടോ..!!
കവിതകളൊക്കെ വായിച്ചു.
നന്നായിട്ടുണ്ട്.
ഈ ‘കര്‍മ്മ‘ങ്ങളില്‍ അമേശിന്റെ ധര്‍മ്മം കൂടിയായപ്പോള്‍ ,ആശയത്തിനൊത്ത് ആവിഷ്കാരവും നന്നായി.
ഇനിയും എഴുതുക.
ഒത്തിരിയാശംസകള്‍..!!
YES, I am
ReplyDeleteനന്ദി....
രമേശ് ഭായ്, കവിത എപ്പോഴും വ്യാഖ്യാനങ്ങളുടെതാണ്. കയ്യില്‍ ഉണ്ടായിരുന്നതെടുത്ത് നിന്നും ഇരുന്നും കുടിച്ചിട്ട് കിടന്നപ്പോള്‍ പിന്നെയും കുടിക്കാന്‍ കിടപ്പാടം.... അങ്ങനെയും വ്യാഖ്യാനിച്ചുകൂടെ? എന്നുവച്ചാല്‍, അതിലേയ്ക്ക് മൂക്കറ്റം വീണപ്പോള്‍... എന്ന്. പോട്ടെ. ഇനി ഞാന്‍ തര്‍ക്കിക്കുന്നില്ല.
ReplyDeleteസോണിചേച്ചിയുടെയും രമേശ് ഭായുടെയും അഭിപ്രായങ്ങൾ മാനിക്കുന്നു..
ReplyDeleteഞാൻ വെറും ഒരു എഴുത്ത് തുടങ്ങിയവൻ..
നിങ്ങൾ പോവല്ലേ.....
‘വാള്’ വയ്ക്കുക...തുടങ്ങിയ പദങ്ങൾകവിതയിൽ കൊണ്ട് വരാതിരിക്കുക..കവിതയെ ഗൌരവ മായി കാണുക...ഈ പ്രയോഗങ്ങളെ മിമിക്രിക്കാർക്ക് വിട്ട് കൊടുക്കുക.. അല്ലെങ്കിൽ ഹാസ്യലേഖനങ്ങൾക്ക് ഉപയോഗിക്കുക... തുടക്കക്കാരൻ എന്നറിഞ്ഞത് കൊണ്ട് മാത്രം പറഞ്ഞതാണ്... എല്ലാ ഭാവുകങ്ങളും..
ReplyDeleteനന്ദി,,,,
ReplyDeleteGOOD ONE...REACHED THRU RAMESH AROOR
ReplyDelete:)
ReplyDelete