Sunday, 29 April 2012

അതാരാണ്?

സമൂഹത്തിനു നേരെ പുഞ്ചിരിക്കണം
അല്ല, ഇളിക്കണം
കൊഴിയുന്ന പല്ലുകൾ കാണിക്കണം
അല്ല, നടിക്കണം
കറു കറുത്ത ഹൃദയം തുറന്നിടണം
അല്ല, സഹിക്കണം
ചീഞ്ഞളിഞ്ഞ മുഖം വൃത്തിയാക്കണം
അല്ല, ധരിക്കണം !
എല്ലാം ആരോ പറഞ്ഞ പോലെ
നീയും ഞാനും
നിനക്കോ എനിക്കോ
മനസിലാവുന്നല്ല്ല.. അല്ലേ?